കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞു, പ്രിയങ്കഗാന്ധി ഉള്‍പ്പടെ അറസ്റ്റില്‍,മോദി കര്‍ഷകരുടെ സങ്കടം അറിയുന്നില്ലെന്ന് രാഹുല്‍

കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞു, പ്രിയങ്കഗാന്ധി ഉള്‍പ്പടെ അറസ്റ്റില്‍,മോദി കര്‍ഷകരുടെ സങ്കടം അറിയുന്നില്ലെന്ന് രാഹുല്‍
Published on

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പ്രിയങ്ക ഉള്‍പ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതോടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്നും, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്, സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാണ് അവര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

പതിനൊന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. രാഷ്ട്രപതിയെ കാണാന്‍ മൂന്നുപേരെ അനുവദിക്കണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പടെ രാഷ്ട്രപതിയെ കണ്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ കര്‍ഷകര്‍ പിന്മാറില്ലെന്നും, പാര്‍ട്ടി ഭേദമന്യേ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ശീതകാലമാണ്, കര്‍ഷരെല്ലാം വ്യഥയിലാണ്. പലരും മരിച്ചു വീഴുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ സങ്കടം അറിയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Congress Leaders Including Priyanka Gandhi Were Arrested

Related Stories

No stories found.
logo
The Cue
www.thecue.in