'കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തയാള്‍, പാര്‍ട്ടി വിട്ടത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം'; അനില്‍കുമാറിനെതിരെ നേതാക്കള്‍

'കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തയാള്‍, പാര്‍ട്ടി വിട്ടത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം'; അനില്‍കുമാറിനെതിരെ നേതാക്കള്‍
Published on

കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ എത്തിയ കെ.പി.അനില്‍കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണ് അനില്‍കുമാര്‍ പാര്‍ട്ടി വിട്ടതെന്ന് പി.ടി.തോമസ് പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കാത്തവര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തവരാണെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

'അനില്‍ കുമാറിന്റെയത്ര അവസരം ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റോ, കെ.പി.സി.സി ഭാരവാഹിയോ ആകാത്തവരാണ് നിരവധിപേരും. അനില്‍ കുമാറിനെ രണ്ട് തവണ നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തവരാണ്', ഷാഫി പറമ്പില്‍ പറഞ്ഞു.

കഷ്ടകാല സമയത്ത് പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരെയാണ് പാര്‍ട്ടിക്ക് ആവശ്യം. ഇവരാണ് മുമ്പ് താക്കോല്‍ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞത്. വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാര്‍ട്ടി വിട്ടോടിയതെന്നും പി.ടി.തോമസ് പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നീതി നിഷേധമാണ് നടക്കുന്നത് എന്ന് അറിയിച്ചുകൊണ്ടായിരുന്നു അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍. അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

രാജിപ്രഖ്യാപനത്തിന് പിന്നാലെ എ.കെ.ജി സെന്ററിലെത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണനാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചത്. ഒരു ഉപാധികളുമില്ലാതെയാണ് സി.പി.എമ്മില്‍ പോകുന്നതെന്നായിരുന്നു കെ.പി.അനില്‍കുമാര്‍ പറഞ്ഞത്.

'കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തയാള്‍, പാര്‍ട്ടി വിട്ടത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം'; അനില്‍കുമാറിനെതിരെ നേതാക്കള്‍
കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍, സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

Related Stories

No stories found.
logo
The Cue
www.thecue.in