ലഖിംപുർ ഖേരി; രാഷ്ട്രപതിയെ കാണാൻ കോൺഗ്രസ് പ്രതിനിധിസംഘം

ലഖിംപുർ ഖേരി; രാഷ്ട്രപതിയെ കാണാൻ കോൺഗ്രസ് പ്രതിനിധിസംഘം
Published on

ലഖിംപുർ ഖേരി സംഭവത്തിൽ രാഷ്ട്രപതിയെ നേരിട്ടുകണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്സ്. ഇതിനായി മുതിർന്ന നേതാക്കളടക്കമുള്ള പ്രതിനിധിസംഘം നാളെ രാഷ്ട്രപതി ഭവനിലെത്തും.

പ്രതിപക്ഷനേതാവ് മല്ലികാർജുന ഖാർഗെ, മുതിർന്ന പാർട്ടി നേതാക്കളായ എ.കെ.ആന്റണി, ഗുലാം നബി ആസാദ്, ലോക്സഭാ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗദരി, പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരാണ് രാഷ്ട്രപതിയെ കാണുക. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുക, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും പ്രതിനിധിസംഘം മുന്നോട്ടുവെക്കും.

ദിവസങ്ങളായി പൊലീസിന് പിടികൊടുക്കാതെ നടന്ന അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിച്ചുകൊണ്ടിരുന്ന കർഷകരുടെ മേൽ ആശിഷ് മിശ്ര ഓടിച്ച വാഹനം പാഞ്ഞുകയറി നാല് കർഷകരടക്കം എട്ട് പേരാണ് മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in