ഫെയ്‌സ്ബുക്കില്‍ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പൊലീസുകാരനെ സ്ഥലം മാറ്റി 

ഫെയ്‌സ്ബുക്കില്‍ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പൊലീസുകാരനെ സ്ഥലം മാറ്റി 

Published on

ഡല്‍ഹി കലാപത്തിനിടെ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ കമന്റിട്ടു എന്ന പരാതിയില്‍ പൊലീസുകാരനെ സ്ഥലം മാറ്റി. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകരനായ രജീഷ് കൊളപ്പുറത്തിനെതിരെയാണ് നടപടി. രജീഷിനെ മലപ്പുറം എ ആര്‍ ക്യാമ്പിലേക്ക് മാറ്റി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. രജീഷിനോട് 48 മണിക്കൂറിനകം വിശദീകരണം നല്‍കാനും സിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സി ഐ ഫര്‍ഷാദ് അന്വേഷണം നടത്തി എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

ഫെയ്‌സ്ബുക്കില്‍ വിദ്വേഷമുണ്ടാക്കുന്ന കമന്റ്; പൊലീസുകാരനെ സ്ഥലം മാറ്റി 
വിദ്വേഷത്തെ തോല്‍പ്പിച്ച മനുഷ്യത്വം; കലാപത്തില്‍ മുസ്ലീം സഹോദരങ്ങളെ സുരക്ഷിതരാക്കി മൊഹീന്ദര്‍ സിങ് 

ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ ഡല്‍ഹി അക്രമം സംബന്ധിച്ച ഫെയ്‌സ്ബുക്ക് വാര്‍ത്തയ്ക്കടിയിലാണ് രജീഷ് വിവാദ കമന്റിട്ടത്. രജീഷിന്റെ കമന്റുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കമന്റിനെതിരെ മുസ്ലീം യൂത്ത് ലീഗും സിപിഎമ്മും പരാതി നല്‍കുകയായിരുന്നു.

logo
The Cue
www.thecue.in