കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിനെത്തില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച ഹൈദരാബാദിലെ പെന്നാല്‍ ഇന്‍ഡസ്ട്രീസ് ഉടമ ആദിത്യ നാരായണ റാവുവിനെ ഇന്ന് തന്നെ ഇ.ഡി ചോദ്യം ചെയ്യും.
വ്യാഴാഴ്ചയായണ് സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പനിയും ശരീരവേദനയെയും തുടര്‍ന്നായിരുന്നു രവീന്ദ്രന്‍ കൊവിഡ് പരിശോധന നടത്തിയത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കസ്റ്റഡിയിലുള്ള എം.ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ സി.എം.രവീന്ദ്രനെയും ആദിത്യനാരായണ റാവുവിനെയും ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി നീക്കം. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് നാരായണ റാവുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.