സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം സെക്രട്ടറിയേറ്റിലേക്കുമെന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. എന്‍ഐഎ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ക്ക് എവിടെ വേണമെങ്കിലും എത്താം. അവരെത്തട്ടെയെന്നുമായിരുന്നു മറുപടി. എന്‍ഐഎ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതുമായ ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.
മുഖ്യമന്ത്രിയുടെ പ്രതികരണം
എന്‍ഐഎ കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് എവിടെ വേണമെങ്കിലും എത്താം. അവരെത്തട്ടെ, എന്തിനാണിങ്ങനെ വേവലാതിപ്പെടുന്നത്. അവര്‍ അന്വേഷിക്കട്ടെ, അവരുടെ വഴിക്ക് സഞ്ചരിക്കട്ടെ.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അവിശ്വാസ പ്രമേയത്തെ ഭയപ്പെട്ടാണ് നിയമസഭാ സമ്മേളനം മാറ്റിയതെന്ന പ്രതിപക്ഷാരോപണത്തില്‍ മറുപടി ഇങ്ങനെയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം മാറ്റിയത്. അവിശ്വാസ പ്രമേയം നേരിടാന്‍ സര്‍ക്കാരിന് ഒരു പ്രയാസവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിയമസഭാ സമ്മേളനം മാറ്റുന്ന കാര്യം പ്രതിപക്ഷനേതാവുമായും ചര്‍ച്ച ചെയ്തിരുന്നു. അതില്‍ കൂടുതലൊന്നും താനിപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.