യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് (എം)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വര്‍ഷത്തെ യു.ഡി.എഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബുധനാഴ്ച രാവിലെയായിരുന്നു ഇടതുമുന്നണി പ്രവേശം കേരള കോണ്‍ഗ്രസ് (എം) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യു.ഡി.എഫ് കെ.എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം