തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും മുഖമന്ത്രി മറുപടി നല്‍കിയില്ല.
ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാരും എം.എല്‍.എമാരുമെല്ലാം തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നിരുന്നു. എന്നാല്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെയായിരുന്നു ഡോ.ജോ ജോസഫെന്നും ഇടത് വിരുദ്ധ വോട്ടുകള്‍ ഒന്നിച്ചത് തിരിച്ചടിയായി എന്നുമായിരുന്നു മന്ത്രി പി.രാജീവിന്റെ പ്രതികരണം.
തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വോട്ട് കൂടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. അതേസമയം വിചാരിച്ച രീതിയില്‍ വോട്ട് വര്‍ദ്ധനയുണ്ടായില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.