അന്താരാഷ്ട്ര തലത്തിലെ വിജ്ഞാന വിസ്‌ഫോടനം, കേരളത്തിലും സ്‌കൂള്‍ തലം മുതല്‍ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

അന്താരാഷ്ട്ര തലത്തിലെ വിജ്ഞാന വിസ്‌ഫോടനം, കേരളത്തിലും സ്‌കൂള്‍ തലം മുതല്‍ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി
Published on

പുതിയ വിജ്ഞാന സമൂഹമെന്ന നിലയില്‍ നൂതന മാറ്റങ്ങള്‍ സാധ്യമാകാന്‍ സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള തലംവരെ കാലഘട്ടത്തിനനുസരിച്ചുള്ള പുനഃസംഘാടനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 89ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വിജ്ഞാന വിസ്‌ഫോടനം തൊഴിലിനെയും ഉപജീവനത്തെയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചു. ഇതിനൊപ്പം മുന്നേറാന്‍ കേരളത്തിന് കഴിയണമെന്നുണ്ടെങ്കില്‍ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഈ മാറ്റം സാധ്യമാകാന്‍ സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള തലങ്ങളില്‍ വരെ കാലഘട്ടത്തിനനുസരിച്ചുള്ള പുനസംഘാടനം വേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര നവീകരണം ആരംഭിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തി നാടിനെ വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആശയങ്ങളും അറിവും ഗേവഷണവും നാടിന് ഗുണകരമായ രീതിയില്‍ പ്രയോഗിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. നാട്ടില്‍ വ്യവസായം വരികയും വളരുകയും ചെയ്യണമെങ്കില്‍ പശ്ചാത്തല സൗകര്യം വികസിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതടവില്ലാതെ വൈദ്യുതി ലഭ്യത, ആധുനിക ഗതാഗത സൗകര്യം, മെച്ചപ്പെട്ട ഇന്റര്‍നെറ്റ് തുടങ്ങിയവയെല്ലാം വ്യവസായ വളര്‍ച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ഇവ ഒരുക്കുന്നതിനുള്ള ഇടപെടല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in