കൊറോണ: ‘ആശങ്ക വേണ്ട’; ജാഗ്രത മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പടരാതിരിക്കാന്‍ ജാഗ്രത വേണം. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെല്ലാം രോഗാണു വാഹകരല്ല. എന്നാല്‍ ആരോഗ്യവകുപ്പില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രോഗം ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഒരു പരിശോധനഫലം കൂടി വരാനുണ്ട്. ഇത് കൂടി ലഭിച്ചാലാണ് പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിയുക. എങ്കിലും ആവശ്യമായ ജാഗ്രത നടപടികള്‍ കൂടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധയുള്ള ചൈനയടക്കമുള്ള രാജ്യങ്ങളില്‍ മലയാളികള്‍ താമസിക്കുന്നുണ്ട്. അവര്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമായതിനാല്‍ ജാഗ്രത പാലിക്കണം. നിപയെ പ്രതിരോധിക്കുന്നതിനായി സ്വീകരിച്ച കരുതല്‍ നടപടികള്‍ കൊറോണയ്‌ക്കെതിരെയും സ്വീകരിക്കാനാണ് തീരുമാനിച്ചിരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മലയാളി വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മന്ത്രി കെ കെ ശൈലജയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശൂരില്‍ എത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.