മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഈ ഓണം പ്ലാസ്റ്റിക് മുക്തമാക്കാമോ?’; മലയാളികള്‍ക്ക് ഓണച്ചലഞ്ചുമായി മുഖ്യമന്ത്രി

Published on

ഇത്തവണത്തെ ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാമോ എന്ന് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചലഞ്ച്. പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസുവെച്ചാല്‍ അതിന് കഴിയും ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയമായിരിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. അത് വലിയ വിജമമാകുകയും ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പ്ലാസ്റ്റിക് പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാണ്. പ്രളയദുരന്തത്തിന്റെ സമയത്ത് പുറത്തുവന്ന വന്‍ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രണ്ടു പ്രളയം കഴിഞ്ഞപ്പോള്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പുറത്തുവന്നതെന്ന് നമുക്കറിയാം. നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഫ്‌ളക്‌സിന് നിരോധനം; മറികടന്നാല്‍ പിഴ,വീണ്ടും ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും 

ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികള്‍ മാറ്റാന്‍ എല്ലാവരും തയ്യാറാകണം. മനസ്സുവെച്ചാല്‍ മലയാളികള്‍ക്ക് അതിന് കഴിയും. വിവാഹങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വിജയിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ അതു വലിയ വിജയമായി. ജനങ്ങള്‍ അതു സ്വീകരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവില്‍ അതു വഴി വലിയ കുറവാണുണ്ടായത്. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് ഫ്‌ളക്‌സ് ഉപയോഗം പൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍
അടുത്ത മൂന്ന് മാസം മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ച; കാലാവസ്ഥ വ്യതിയാനം രൂക്ഷമായി ബാധിച്ചു തുടങ്ങിയെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം 

രണ്ടു പ്രളയം കഴിഞ്ഞപ്പോള്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പുറത്തുവന്നതെന്ന് നമുക്കറിയാം. നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ അതു സാധ്യമാണ്. നാം ഉപയോഗരീതി മാറ്റിയാല്‍ മാലിന്യമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം തന്നെ കുറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍
എന്റെ നിലപാടിനെ എന്തിനാണ് പ്രണയത്തിന് വേണ്ടിയുള്ള കീഴ്‌പ്പെടലാക്കുന്നത്‌?: ഷെറീന സികെ അഭിമുഖം
logo
The Cue
www.thecue.in