നുണുക്കു വിദ്യകൊണ്ട് ഒന്നും തടയാനാവില്ല; കിഫ്ബിയ്‌ക്കെതിരായ ഇ.ഡി നീക്കത്തില്‍ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍
Published on

കിഫ്ബിക്കെതിരായ ഇ.ഡി. നടപടി പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണുക്കു വിദ്യകൊണ്ട് ഒന്നും തടയാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

നാടിന്റഎ വികസനത്തിന് വിവിധ രീതിയിലാണ് കിഫ്ബി പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനുവെച്ച പുരം ഇന്റര്‍നാഷണല്‍ ഐ.ടി.ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ അഭിമാന പദ്ധതിയായാണ് ഒരു ഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് ആ പണവും കൊടുക്കുന്നത്.

നാട് നന്നാവാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ എങ്ങനെയെങ്കിലും ഇതിലെല്ലാം തുരങ്കം വെക്കാന്‍ നോക്കും. വികസനത്തെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ഇതില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in