പിണറായി വിജയന്‍ സര്‍ക്കാര്‍ തിരുട്ട് ഗ്രാമമായെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയ സാഹചര്യത്തില്‍ പിണറായി വിജയന്‍ രാജിവെയ്ക്കണം. മുഖ്യമന്ത്രിക്ക് ഇനിയൊന്നും മറച്ചുവെയ്ക്കാനാകില്ല. ഒരു നിമിഷം സ്ഥാനത്ത് തുടരരുത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി രഹസ്യ ധാരണയുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ എന്‍ഐഎ കോടതിയില്‍ വിശദീകരിക്കുകയായിരുന്നു. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തന്റെ കക്ഷിക്ക് അത്തരം സ്വാധീനങ്ങളില്ലെന്നും എല്ലാവര്‍ക്കും അറിയാവുന്ന പോലെയേ സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയെ അറിയൂവെന്നുമാണ് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നുമായിരുന്നു അഭിഭാഷകന്റെ വിശദീകരണം.