മുഖ്യമന്ത്രി
മുഖ്യമന്ത്രി

നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം; പാലാരിവട്ടം പാലം പൊളിക്കില്ലെന്ന് മുഖ്യമന്ത്രി

Published on

നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ രാജ്കുമാറിന്റ കൊലപാതകം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഇടുക്കി എസ്പിക്കെതിരെ നിരവധി പരാതികളുണ്ടെന്നും വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി
‘എന്നെ നേരിട്ട് വിളിക്കാം’; പരാതി പരിഹാരസെല്ലുമായി മന്ത്രി ജി സുധാകരന്‍, ഇന്ന് ഒരു മണി വരെ ലൈനില്‍  

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണത്തില്‍ ഗുരുതരക്രമക്കേടുണ്ടായി. സിമന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. രണ്ടരവര്‍ഷം കൊണ്ട് പാലം ഉപയോഗശൂന്യമായ അവസ്ഥയിലെത്തി. പാലം 20 വര്‍ഷത്തിനകം ഇല്ലാതാകാന്‍ സാധ്യതയുണ്ട്. പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പത്ത് മാസം വേണ്ടിവരും. ഇ ശ്രീധരന്റെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in