ആത്മഹത്യ ചെയ്യണമെന്നാണോ ; ആദിവാസി സ്ത്രീയായത് കൊണ്ട് പ്രാചീന യുഗത്തിലെ പോലെ ജീവിക്കണോ; ആരോപണങ്ങൾക്കെതിരെ സി കെ ജാനു

ആത്മഹത്യ ചെയ്യണമെന്നാണോ ; ആദിവാസി സ്ത്രീയായത് കൊണ്ട് പ്രാചീന യുഗത്തിലെ പോലെ ജീവിക്കണോ; ആരോപണങ്ങൾക്കെതിരെ സി കെ ജാനു
Published on

ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ലെന്ന ചിന്തയാണോ തനിക്കെതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെന്ന് സി കെ ജാനു. ഒരു സ്ത്രീ എന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍, ആദിവാസി രാഷ്ട്രീയം പറയാന്‍ പാടില്ല, രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ല തുടങ്ങി  എല്ലാതലത്തിലും കടന്നാക്രമിക്കുന്ന ഒരു രീതി അത്ര നല്ലതല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത് സി കെ ജാനു പറഞ്ഞു.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി.കെ.ജാനുവിന് ബിജെപി നേതാക്കള്‍ പണം കൈമാറിയെന്ന് ജെ.ആര്‍.പി. സംസ്ഥാന ട്രഷറർ പ്രസീത വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സി കെ ജാനു.

സി കെ ജാനുവിന്റെ പ്രതികരണം

എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിറകില്‍ ആദിവാസി സ്ത്രീകള്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ലെന്ന ചിന്ത യഥാര്‍ഥത്തില്‍ ഉണ്ടോ? 'ഓരോ വിവാദങ്ങള്‍ വന്നപ്പോഴും കൃത്യമായ മറുപടി ഞാന്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ആ മറുപടിയില്‍ തൃപ്തിയില്ല എന്ന നിലയില്‍ വീണ്ടും വിവാദങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തമായി തേജോവധം ചെയ്യുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സി.കെ.ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ പോലെ ഞാൻ ജീവിക്കണോ . ഇത്തരം കാര്യങ്ങളൊന്നും ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ എനിക്ക് ഉപയോഗിച്ചുകൂടെ.

ആത്മഹത്യ ചെയ്യണമെന്നാണോ ; ആദിവാസി സ്ത്രീയായത് കൊണ്ട് പ്രാചീന യുഗത്തിലെ പോലെ ജീവിക്കണോ; ആരോപണങ്ങൾക്കെതിരെ സി കെ ജാനു
തുണിസഞ്ചിയുടെ മുകളില്‍ ചെറുപഴം, പൂജിച്ച പ്രസാദമെന്ന് പറഞ്ഞു; ജാനുവിന് 25ലക്ഷം കൈമാറിയതിനെക്കുറിച്ച് പ്രസീത അഴീക്കോട്

ഒരു സ്ത്രീ എന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍, ആദിവാസി രാഷ്ട്രീയം പറയാന്‍ പാടില്ല, രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ല തുടങ്ങി  എല്ലാതലത്തിലും കടന്നാക്രമിക്കുന്ന ഒരു രീതി അത്ര നല്ലതല്ല. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ നിങ്ങളൊക്കെ ഉദ്ദേശിക്കുന്നത്.

ഒരു വാര്‍ത്ത ഉണ്ടാകുമ്പോള്‍ അതിനെ കുറിച്ച് അടിസ്ഥാനപരമായി പരിശോധിക്കുകയൊന്നും ചെയ്യാതെ പ്രസ്താവന നടത്തുന്നത് നല്ല ശീലമല്ല. എനിക്കെതിരെ വന്നിട്ടുളളവര്‍ കേസുമായി കോടതിയിലാണ്. കേസ് അതിന്റെ രീതിയില്‍ നടക്കട്ടേ, തെളിവുകള്‍ കോടതിയില്‍ ഹാജരാക്കട്ടേ. അതിന് അനുസരിച്ചുളള നിയമനടപടികള്‍ ഉണ്ടാകട്ടേ . നിയമനടപടികളില്‍ നിന്ന് ഞാന്‍ ഒളിച്ചോടില്ല. ഒരുപാട് കേസുകളും പീഡനങ്ങളും നേരിട്ട വ്യക്തിയാണ്. ജയില്‍ എനിക്ക് പുതിയ സംവിധാനമല്ല. ഒരു കാരണവശാലും ഒരു കേസില്‍ നിന്നും ഞാന്‍ പുറകോട്ട് പോകില്ല. എല്ലാവിധ തെളിവെടുപ്പിനും കൂടെയുണ്ടാകും. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in