മഴ മൂലം റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയാണ് അപകടമെന്ന് വ്യോമയാന മന്ത്രി

മഴ മൂലം റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയാണ് അപകടമെന്ന് വ്യോമയാന മന്ത്രി
Published on

മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂരിലെ അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. വിമാനത്തിന് തീ പിടിച്ചിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കേന്ദ്ര മന്ത്രി കരിപ്പൂരിലെത്തും.

എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഡിജിസിഎയുടെയും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും വിദഗ്ധര്‍ കരിപ്പൂരിലെത്തി പരിശോധന ആരംഭിച്ചു.

എയര്‍ ഇന്ത്യ വിമാനം രണ്ട് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 174 മുതിര്‍ന്നവരും 10 കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും വന്ന വിമാനമാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in