സെക്രട്ടേറിയേറ്റ് അതീവ സുരക്ഷ മേഖല; സിനിമാ-സീരിയല്‍ ഷൂട്ടിംഗിന് വിലക്ക്

സെക്രട്ടേറിയേറ്റ് അതീവ സുരക്ഷ മേഖല; സിനിമാ-സീരിയല്‍ ഷൂട്ടിംഗിന് വിലക്ക്
Published on

സെക്രട്ടേറിയേറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍- ഡോക്യുമെന്ററി ചിത്രീകരണങ്ങള്‍ക്ക് ഇനി മുതല്‍ വിലക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമെ ഇനി ചിത്രീകരണത്തിന് അനുമതി നല്‍കുകയുള്ളു. സെക്രട്ടേറിയേറ്റും പരിസരസരവും അതീവ സുരക്ഷ മേഖലയായി കണ്ടതിനെ തുടര്‍ന്ന് ചിത്രീകരണം അനുവദിക്കില്ലെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

നേരത്തെ സെക്രട്ടേറിയേറ്റില്‍ സിനിമ-സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനായി നിരവധി അപേക്ഷകളും സര്‍ക്കാരിന് ലഭിക്കാറുണ്ട്. എന്നാല്‍ അപേക്ഷകള്‍ നിലവില്‍ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.

ചിത്രീകരണത്തിനായി നിരവധി പേര്‍ സെക്രട്ടേറിയേറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. അതിനാല്‍ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണം മൂലം സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in