ചൈന നിരീക്ഷിക്കുന്ന ഇന്ത്യയിലെ പ്രമുഖരുടെ പട്ടികയില്‍ കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്‌ളയും രാജ്യസഭാംഗം രാജിവ് ചന്ദ്രശേഖറും അടക്കമുള്ളവര്‍. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ളവരെ ഷാന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനം നിരീക്ഷിക്കുന്നു എന്ന വാര്‍ത്തയായിരുന്നു നേരത്തെ പുറത്തുവന്നത്.
എന്നാല്‍ നിയമവിരുദ്ധ നിരീക്ഷണം ഇല്ലെന്ന വാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളാണ് സൂക്ഷിക്കുന്നതെന്നും ചൈനീസ് സേനയുമായി ബന്ധമില്ലെന്നും ഷാന്‍ഹായി വിശദീകരിച്ചിരുന്നു.
കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരീക്ഷണം ഗൗരവമായി കാണുന്നുവെന്നും അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. ദേശീയ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് അന്വേഷണം.