പ്രണയം പ്രണയമാണെന്ന് തിരിച്ചറിയുന്നു, സ്വവര്‍ഗ വിവാഹം നിയമപരമാക്കി ചിലി

പ്രണയം പ്രണയമാണെന്ന് തിരിച്ചറിയുന്നു, സ്വവര്‍ഗ വിവാഹം നിയമപരമാക്കി ചിലി
Published on

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കി ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലി. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷമാണ് ചൊവ്വാഴ്ച ചിലി കോണ്‍ഗ്രസ് സ്വവര്‍ഗ വിവാഹം നിയമപരമാക്കി ഉത്തരവിറക്കിയത്.

ചിലിയില്‍ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അവസാനം ആയത്. പാര്‍ലമെന്റിലെ ലോവര്‍ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.

ഇത് ചരിത്ര ദിനമാണെന്ന് സാമൂഹ്യ വികസന വകുപ്പ് മന്ത്രി കര്‍ല റുബിലാര്‍ പറഞ്ഞു.

'ഇന്ന് ചരിത്ര ദിവസമാണ്. സ്വവര്‍ഗ വിവാഹം നമ്മുടെ രാജ്യം അംഗീകരിച്ചിരിക്കുന്നു. പ്രണയം പ്രണയമാണെന്ന് തിരിച്ചറിഞ്ഞ് നീതിയുടെയും തുല്യതയുടെയും കാര്യത്തില്‍ നമ്മള്‍ ഒരു ചുവട് കൂടി വെച്ചിരിക്കുന്നു,' കര്‍ല റുബിലാര്‍ പറഞ്ഞു.

ഇങ്ങനെ ഒരു ചുവട് നമ്മള്‍ എടുത്തിരിക്കുന്നു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നാണ് എല്‍.ജി.ബി.ടി അവകാശ സംഘടനയുടെ പ്രവര്‍ത്തകനും ബില്ലിന് വേണ്ടി അവിശ്രമം പ്രവര്‍ത്തിക്കുകയും ചെയ്ത റോളാന്തോ ജിമേനേസ് പറഞ്ഞത്.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം 90 ദിവസത്തിനുള്ളില്‍ ബില്‍ നിയമമാകും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ബില്ലിനെ സ്വാഗതം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in