നിപ്പ സംശയിക്കുന്ന കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

നിപ്പ സംശയിക്കുന്ന കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു
Published on

മലപ്പുറത്ത് നിപ്പ ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. നിപ്പ സംശയിക്കുന്നതിനാൽ കുട്ടിയുടെ പ്രദേശമായ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മലപ്പുറം ഡിഎംഒ ഇക്കാര്യം അറിയിച്ചത്. കുട്ടിക്ക് ചെള്ളുപനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. സ്ക്രീനിംഗ് ടെസ്റ്റിൽ പോസിറ്റീവ് കാണിക്കും. ചെള്ളുപനിക്കും നിപ്പക്കും ഒരേ ലക്ഷണങ്ങൾ ആകാം, വൈകീട്ട് ഫലം വന്ന ശേഷം ബാക്കി തീരുമാനങ്ങൾ എടുക്കുമെന്നും ഡിഎംഒ പറഞ്ഞു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെരിന്തൽമണ്ണ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ്പ ബാധ സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മലപ്പുറത്ത് വൈകീട്ട് നാല് മണിക്ക് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കുട്ടിയുടെ സ്രവ സാമ്പിൾ ഇന്ന് കാലത്ത് പൂനൈ വൈറോളജി ഇന്സ്ടിട്യൂട്ടിലെക്ക് അയച്ചിട്ടുണ്ട്. വൈകീട്ട് നാലുമണിയോടെ ഫലം വരുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

കുട്ടിക്ക് പനി വന്നതിനെ തുടർന്ന് ആദ്യ ഘട്ടത്തിൽ പ്രദേശത്തെ സ്വകാര്യ ക്ലിനിക്കിലും ശേഷം പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി ഭേദമാകാതെ വന്നതോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പ ലക്ഷണങ്ങൾ കണ്ടതിനാൽ വിദഗ്ധ പരിശോധനക്കും നിരീക്ഷണങ്ങൾക്കുമായാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in