ജനം ടിവിയില്‍ ജി സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും ഉള്‍പ്പടെ ഓഹരിയുണ്ടെന്ന ചീഫ് എഡിറ്ററുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഷ്ട്രീയവിവാദവും ചൂടുപിടിച്ചിരിക്കുകയാണ്. ഒരു ചര്‍ച്ചയ്ക്കിടെ ജനം ടിവി ചീഫ് എഡിറ്റര്‍ ജികെ സുരേഷ് ബാബുവായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ഓട്ടോറിക്ഷ തൊഴിലാളികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ 5200 ഓഹരി ഉടമകള്‍ ജനം ടിവിക്കുണ്ട്. ഇതില്‍ മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി സുധാകരന്റെ മകനും, ചില സിപിഎമ്മുകാരും അടക്കമുണ്ടെന്നും ചീഫ് എഡിറ്റര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടേണ്ടെന്നാണ് മാനേജ്‌മെന്റ് തീരുമാനമെന്ന് ജി സുരേഷ് ബാബു ദ ക്യുവിനോട് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ 300ഓളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്ന് നേരത്തെ ചാനല്‍ അധികൃതര്‍ അറിയിച്ചിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനി വെബ്‌സൈറ്റില്‍ നോക്കിയാല്‍ ചാനലില്‍ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്ന് വ്യക്തമാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.