പൂജയ്ക്കിടെ ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ഐശ്വര്യമുണ്ടാകാനും, കര്‍ഷകരുടെ നന്മയ്ക്കുമെന്ന് പ്രതികരണം

പൂജയ്ക്കിടെ ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ഐശ്വര്യമുണ്ടാകാനും, കര്‍ഷകരുടെ നന്മയ്ക്കുമെന്ന് പ്രതികരണം

Published on

പൊതുജനമധ്യത്തില്‍ ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന്‍ പൂജയുടെ ഭാഗമായ ചടങ്ങിലായിരുന്നു ചാട്ടവാറടി. മുഖ്യമന്ത്രി അടിയേറ്റുവാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഭൂപേഷ് ബാഗേള്‍ കൈ നീട്ടി പിടിച്ചിരിക്കുന്നതും, ഒരാള്‍ എട്ടുതവണം അടിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ചാട്ടവാറടിക്ക് ശേഷം തന്നെ അടിച്ചയാളെ മുഖ്യമന്ത്രി ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ചടങ്ങ് നടന്നത്. ഭൂപേഷ് ബാഗേല്‍ എല്ലാ വര്‍ഷവും ചടങ്ങില്‍ പങ്കെടുക്കാറുണ്ടെന്നാണ് വിവരം.

പൂര്‍വ്വികരുടെ കാലം മുതല്‍ തുടരുന്ന ആചാരമാണ് ഇതെന്നും, ജനപ്രിയവും വളരെയധികം സന്തോഷം നല്‍കുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗ്രാമങ്ങളില്‍ നടക്കുന്ന ഈ ആചാരം കര്‍ഷകരുടെ നന്മയ്ക്കായാണ് കൊണ്ടാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ നന്മയ്ക്കായാണ് മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രതിസന്ധികള്‍ക്കും അറുതി വരണേ എന്ന് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം ചാട്ടവാറടി ഏറ്റുവാങ്ങുന്നതെന്നും അവകാശപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും ഗോവര്‍ധന്‍ പൂജ നടത്തുന്നതിലൂടെ ഗ്രാമത്തിന് ഐശ്വര്യവും ഭാഗ്യവും സമ്പത്തുമുണ്ടാകുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.

logo
The Cue
www.thecue.in