‘പള്ളി മുറ്റത്ത് കതിര്‍മണ്ഡപം’: അഞ്ജുവിന്റെയും ശരതിന്റെയും വിവാഹം ആഘോഷമാക്കി ചേരാവള്ളിക്കാര്‍ 

‘പള്ളി മുറ്റത്ത് കതിര്‍മണ്ഡപം’: അഞ്ജുവിന്റെയും ശരതിന്റെയും വിവാഹം ആഘോഷമാക്കി ചേരാവള്ളിക്കാര്‍ 

Published on

ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളി അങ്കണത്തില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ ശരത് അഞ്ജുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. ഞായറാഴ്ച രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചേരാവള്ളി അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിലായ ബിന്ദു, ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു.

‘പള്ളി മുറ്റത്ത് കതിര്‍മണ്ഡപം’: അഞ്ജുവിന്റെയും ശരതിന്റെയും വിവാഹം ആഘോഷമാക്കി ചേരാവള്ളിക്കാര്‍ 
വിവാഹം 19 ന് , ഒരുക്കങ്ങള്‍ തകൃതി ; അഞ്ജു അശോകന്റെ കല്യാണം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തും 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അഞ്ജുവിന്റെ വിവാഹം നടത്തുന്നതിനുള്ള ചുമതല ഏറ്റെടുത്തു. പള്ളി കമ്മിറ്റിയുടെ ലെറ്റര്‍ പാഡിലായിരുന്നു വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത്. വിവാഹത്തിന്റെ ചെലവുകളും ജമാഅത്ത് കമ്മിറ്റിയായിരുന്നു വഹിച്ചത്. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകളുള്ള കേരളചരിത്രത്തിലെ പുതിയൊരേടാണ് ചേരാവള്ളിയില്‍ രചിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പള്ളി മുറ്റത്ത് കതിര്‍മണ്ഡപം’: അഞ്ജുവിന്റെയും ശരതിന്റെയും വിവാഹം ആഘോഷമാക്കി ചേരാവള്ളിക്കാര്‍ 
സിഎഎ ഹര്‍ജി: ‘സുപ്രീംകോടതിയെ സമീപിച്ചതെന്തിന്’; സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

പെണ്‍കുട്ടിക്ക് പത്തുപവന്‍ സ്വര്‍ണത്തിന് പുറമെ, വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപയും പള്ളിക്കമ്മിറ്റി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. പൂര്‍ണമായും ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നാട്ടുകാരുടെയും പൂര്‍ണ സഹകരണം വിവാഹത്തിനായുണ്ടായിരുന്നു.

logo
The Cue
www.thecue.in