വണ്ടിച്ചെക്ക് കേസില്‍ റിസബാവയ്ക്ക് ശിക്ഷ; 'പിരിയും വരെ കോടതിയില്‍ നില്‍ക്കണം'

വണ്ടിച്ചെക്ക് കേസില്‍ റിസബാവയ്ക്ക് ശിക്ഷ; 'പിരിയും വരെ കോടതിയില്‍ നില്‍ക്കണം'
Published on

വണ്ടിച്ചെക്ക് കേസില്‍ കീഴടങ്ങിയ നടന്‍ റിസബാവയോട് പിരിയും വരെ കോടതിയില്‍ തുടരാന്‍ നിര്‍ദേശം. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയില്‍ കെട്ടിവെച്ചെങ്കിലും, കൃത്യസമയത്ത് അത് ചെയ്യാത്തതിനാണ് കോടതിയുടെ നടപടി. ഇന്നലെയായിരുന്നു സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റിസബാവയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുഹൃത്തായ സാദിഖില്‍ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ പരാതി നല്‍കിയത്. എളമക്കര സ്വദേശിയായ സാദിഖില്‍ നിന്നും 2014ലാണ് റിസബാവ പണം വാങ്ങിയത്. ഇരുകുടുംബങ്ങളുമായി നടന്ന വിവാഹ ആലോചനയുടെ പശ്ചാത്തലത്തിലായിരുന്നു കടം വാങ്ങല്‍. പണം തിരികെ ചോദിച്ചപ്പോള്‍ പല തവണ സമയം നീട്ടി ചോദിച്ചു.

വണ്ടിച്ചെക്ക് കേസില്‍ റിസബാവയ്ക്ക് ശിക്ഷ; 'പിരിയും വരെ കോടതിയില്‍ നില്‍ക്കണം'
സംസ്ഥാനത്ത് 1968 പേര്‍ക്ക് കൂടി കൊവിഡ്; 1737 സമ്പര്‍ക്ക രോഗികള്‍

2015 ജനുവരിയില്‍ നല്‍കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള്‍ മടങ്ങുകയായിരുന്നു. ചെക്ക് വ്യാജമാണെന്ന് നടന്‍ കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും, ഫൊറന്‍സിക് പരിശോധനയുടെ ഉള്‍പ്പടെ അടിസ്ഥാനത്തില്‍ വാദം കളവാണെന്ന് തെളിയുകയുമായിരുന്നു. കേസില്‍ 3 മാസം തടവും പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ പണം നല്‍കാന്‍ 6 മാസത്തെ സാവകാശം അനുവദിക്കുകയും പണം നല്‍കിയില്ലെങ്കില്‍ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ് കുറക്കുകയും ചെയ്തിരുന്നു. പണം നല്‍കാന്‍ വൈകിയതോടെയായിരുന്നു എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in