വാശി പിടിച്ചിട്ട് കാര്യമില്ല, ചെല്ലാനത്തുള്ളവര്‍ മാറിത്താമസിക്കാതെ വഴിയില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

വാശി പിടിച്ചിട്ട് കാര്യമില്ല, ചെല്ലാനത്തുള്ളവര്‍ മാറിത്താമസിക്കാതെ വഴിയില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
Published on
Summary

ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല

ചെല്ലാനം പ്രദേശവാസികള്‍ മാറിത്താമസിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിയുള്ളവര്‍ മാറിത്താമസിക്കേണ്ടിവരും. സംസ്ഥാനത്ത് 18,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചേ മതിയാവൂ എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

തിരുവനന്തപുരത്ത് ആയിരത്തിലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. കൊല്ലത്തും പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്. എന്നാല്‍ പദ്ധതിയുമായി തീരെ സഹകരിക്കാത്തത് എറണാകുളം ജില്ലയാണ്. തീരത്ത് തന്നെ താമസിക്കണമെന്നാണ് അവര്‍? പറയുന്നത്. അങ്ങനെ വാശി പിടിച്ചിട്ട് കാര്യമില്ല. അവര്‍ ദുരന്തത്തിന്റെ നടുവിലാണ്?. അവിടെ നിന്ന് മാറി താമസിച്ചേ മതിയാവൂ. മീഡിയാ വണ്‍ ചാനലിലാണ് മന്ത്രിയുടെ പ്രതികരണം.

പ്രദേശവാസികള്‍ക്ക് ഒരു കിലോമീറ്റര്‍ അകലേക്ക് മാറിയാലും കടലില്‍പോകുന്നതിന് തടസമുണ്ടാകില്ലെന്നും മന്ത്രി. കൊവിഡ് വ്യാപനത്തിന്റെ നടുവില്‍ ആളുകളെ മാറ്റുക പ്രായോഗികമല്ലെന്നും ജെ മേഴ്‌സിക്കുട്ടിയമ്മ.

Summary

എറണാകുളം ജില്ലയില്‍ കൊവിഡ് സമ്പര്‍ക്കവ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കിയ ചെല്ലാനം കടലാക്രമണത്തിന്റെ ദുരിതം കൂടി നേരിടുകയാണ്. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിച്ച് കടലാക്രമണത്തില്‍ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തോടുള്ള അനാസ്ഥ കൂടിയാണ് ദുരിതവ്യാപ്തി വര്‍ധിപ്പിച്ചത്. ഞായറാഴ്ച രാവിലെ ആരംഭിച്ച കടലാക്രമണത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി കടല്‍ ക്ഷോഭവുമുണ്ടായത്. വീട്ടില്‍ ഇരിക്കാനോ പരസ്പരം സഹായിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ചെല്ലാനം നിവാസികള്‍ പറയുന്നു.

കടല്‍ ഇനിയും കയറും, ഞങ്ങള്‍ എന്ത് ചെയ്യും?

'ഇത് ഒരു തുടക്കമാണ്, തിങ്കളാഴ്ച മുതല്‍ നന്നായിട്ട് വെള്ളം കയറും. കര്‍ക്കിടക വാവിനാണ് കൂടുതലും കടല്‍ കയറുന്നത്, അതിന്റെ കൂടെ കാറ്റോ മഴയോ ഉണ്ടാവുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. സാധാരണ വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഞായറാഴ്ച വെള്ളം കയറിയത്, ഇത് രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വാവ് കഴിഞ്ഞ് അഷ്ടമി വരെ വെള്ളം കയറും, കടലില്‍ ജലനിരപ്പ് കൂടുതലായിരിക്കും', ചെല്ലാനം സ്വദേശി വിടി സെബാസ്റ്റിയന്‍ ദ ക്യുവിനോട് പറഞ്ഞു.

കടല്‍ കയറ്റത്തിന് അടിയന്തര പരിഹാരമാണ് വേണ്ടത്. കണക്കുകള്‍ അനുസരിച്ച്, ഏത് ദിവസമാകും കടല്‍ കയറുക എന്ന കാര്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ അധികൃതരെ അറിയിക്കുന്നതാണ്. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണ്, എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും സെബാസ്റ്റ്യന്‍

എംഎല്‍എയോ എംപിയോ പഞ്ചായത്ത് അധികൃതരോ ആരും ഇടപെടുന്നില്ല. ആകെ വരുന്നത് കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്

Related Stories

No stories found.
logo
The Cue
www.thecue.in