'ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല'; പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളുമായി വീണ്ടും ഷാര്‍ലി ഹെബ്ദോ

'ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല'; പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളുമായി വീണ്ടും ഷാര്‍ലി ഹെബ്ദോ
Published on

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിന്‍ ഷാര്‍ലി ഹെബ്ദോ. മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015ല്‍ മാസികയുടെ പാരീസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം 12 പേരായിരുന്നു കൊല്ലപ്പെട്ടത്. ഈ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് വീണ്ടും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളുമായി ഷാര്‍ലി ഹെബ്ദോ പുറത്തിറങ്ങുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 12 കാര്‍ട്ടൂണുകളുമായാണ് പുതിയ ലക്കം പുറത്തുവന്നത്. 'ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ലെന്ന്' മാസികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഉചിതമായ സന്ദര്‍ഭത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് നല്ലതെന്ന സമീപനമാണ് സ്വീകരിച്ചതെന്നും, നിരവധി സന്ദര്‍ഭങ്ങളില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകല്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യമുണ്ടായിരുന്നതായും, ആക്രമണത്തില്‍ പരുക്കേറ്റ ഡയറക്ടര്‍ ലോറന്റ് സോറിസോ മുഖപ്രസംഗത്തില്‍ പറയുന്നു.

2015ലെ ആക്രണത്തിന്റെ വിചാരണ ആരംഭിക്കുന്ന സമയം കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ അനുയോജ്യമാണെന്ന് കരുതുന്നുവെന്നും ഷാര്‍ലി ഹെബ്ദോ പറയുന്നു. കാബു എന്നറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതായിരുന്നു ആക്രമണത്തിനിടയാക്കിയത്. ആക്രമണത്തില്‍ കാബുവും കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന് സഹായിച്ചവരുടെ അടക്കം വിചാരണയാണ് ആരംഭിക്കുന്നത്. ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നിവര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in