'സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട', തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് മലയാളത്തില്‍ ചന്ദ്രശേഖര്‍ ആസാദ്

'സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട', തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് മലയാളത്തില്‍ ചന്ദ്രശേഖര്‍ ആസാദ്
Published on

സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം അറിയിച്ചത്. ഭീം ആര്‍മി കേരള ഘടകം സാമ്പത്തിക സംവരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക', മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ചന്ദ്രശേഖര്‍ ആസാദ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 23 ന് സാമ്പത്തിക സംവരണം പ്രാബല്യത്തിലായിരുന്നു.

Chandra Shekhar Aazad Against Econimic Reservation

Related Stories

No stories found.
logo
The Cue
www.thecue.in