‘ദുരിതത്തിലായവരുടെ മനസ്സുകളിലും പ്രകാശമെത്തിക്കണം’ ; മോദിയുടെ ആഹ്വാനത്തില്‍ മുഖ്യമന്ത്രി 

‘ദുരിതത്തിലായവരുടെ മനസ്സുകളിലും പ്രകാശമെത്തിക്കണം’ ; മോദിയുടെ ആഹ്വാനത്തില്‍ മുഖ്യമന്ത്രി 

Published on

ഞായറാഴ്ച രാത്രിയില്‍ ചെറുവെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് രാജ്യം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം. എന്നാല്‍ സാധാരണ തൊഴിലാളികള്‍ മുതല്‍ വിവിധ വ്യവസായ മേഖലകളുടെ നടത്തിപ്പുകാര്‍ വരെ വരുന്ന ലക്ഷക്കണക്കിന് ആളുകളുടെ മനസ്സുകളില്‍ ശരിയായ രീതിയില്‍ പ്രകാശം എത്തിക്കേണ്ടതുണ്ട്. അതിന് സാമ്പത്തിക പിന്‍തുണയാണ് വേണ്ടതെന്നും അത് പുറകെയുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ദുരിതത്തിലായവരുടെ മനസ്സുകളിലും പ്രകാശമെത്തിക്കണം’ ; മോദിയുടെ ആഹ്വാനത്തില്‍ മുഖ്യമന്ത്രി 
93 കാരന്‍ തോമസും 88 കാരി മറിയാമ്മയും ആശുപത്രി വിട്ടു ;കൊവിഡ് മുക്തരാകുന്ന ഏറ്റവും പ്രായമേറിയ ദമ്പതികള്‍ 

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

പ്രകാശം പരത്തുക എന്നതിനോട് ആര്‍ക്കും വിയോജിപ്പ് ഉണ്ടാകേണ്ട കാര്യമില്ല. സാധാരണ നിലയ്ക്ക് അത് നല്ല കാര്യവുമാണ്. എന്നാല്‍ സാധാരണ തൊഴിലാളികള്‍ ചെറുകിട കച്ചവടക്കാര്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, റസ്റ്റോറന്റുകള്‍ നടത്തുന്നവര്‍, റിസോര്‍ട്ടുകളുടെ നടത്തിപ്പുകാര്‍ തുടങ്ങി ചെറിയവരും വലിയവരുമായ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ മനസ്സുകളില്‍ ശരിയായ രീതിയില്‍ പ്രകാശം എത്തിക്കാനാകണം. അതിനാവശ്യം നല്ല രീതിയിലുള്ള പന്‍തുണയാണ്. അതായത് ശരിയായ രീതിയിലുള്ള സാമ്പത്തിക പിന്‍തുണയാണ് വേണ്ടത്. അത് പുറകെ വരുമായിരിക്കും. അതിന് മുന്‍പ് ഇത്തരമൊരു പ്രകാശം തെളിയിക്കാനായിരിക്കും അദ്ദേഹം ചിന്തിക്കുന്നത്. അതുമായി രാജ്യം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ദുരിതത്തിലായവരുടെ മനസ്സുകളിലും പ്രകാശമെത്തിക്കണം’ ; മോദിയുടെ ആഹ്വാനത്തില്‍ മുഖ്യമന്ത്രി 
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ; ചികിത്സയിലുള്ളവരുടെ എണ്ണം 251 ആയി 

ഞായറാഴ്ച രാത്രി ഒമ്പത് മണിമുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുവെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

logo
The Cue
www.thecue.in