വിവാദമായ കാര്‍ഷിക നിയമത്തില്‍ ഭേദഗതിയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി അഞ്ചിന ഭേദഗതി നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാര്‍ഷിക സംഘടനകള്‍. കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
എന്നാല്‍ നിയമം പിന്‍വലിക്കില്ല, ഭേദഗതി കൊണ്ടുവരാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കുമെന്ന് കര്‍ഷക സംഘടകള്‍ അറിയിച്ചിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സര്‍ക്കാരിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ ഇവയാണ്: 'താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും. ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും. സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും, ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും. കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം.'