പ്രളയം: കേരളത്തിന് മാത്രം സഹായമില്ല; എന്‍ഡിഎ ഭരിക്കുന്ന കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് 1814 കോടി

പ്രളയം: കേരളത്തിന് മാത്രം സഹായമില്ല; എന്‍ഡിഎ ഭരിക്കുന്ന കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് 1814 കോടി

Published on

രണ്ടാം പ്രളയത്തിന്റെ കെടുതികളെ അതിജീവിക്കാന്‍ പെടാപ്പാട് പാടുന്ന സംസ്ഥാനത്തെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച കേരളത്തിനുള്ള സഹായത്തില്‍ ഇനിയും കേന്ദ്രസര്‍ക്കാര്‍ തീരുമാനമായില്ല. കേരളത്തോടൊപ്പം പ്രളയമുണ്ടായ കര്‍ണാടകയ്ക്കും അതിന് ശേഷം കെടുതി നേരിട്ട ബിഹാറിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 1814 കോടിരൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. 1200 കോടി രൂപയുടെ സഹായമാണ് കര്‍ണാടകത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന് 614 കോടി രൂപ നല്‍കും.

കേന്ദ്ര മാനദണ്ഡപ്രകാരം 1409 കോടിയുടെ സഹായത്തിനെങ്കിലും കേരളത്തിന് അര്‍ഹതയുണ്ട്.
പ്രളയം: കേരളത്തിന് മാത്രം സഹായമില്ല; എന്‍ഡിഎ ഭരിക്കുന്ന കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് 1814 കോടി
കെ ജി ജോര്‍ജിനെ മറവി രോഗം ബാധിച്ച് വൃദ്ധസദനത്തില്‍ ആക്കിയെന്നത് വ്യാജവാര്‍ത്ത, വാസ്തവം വിശദീകരിച്ച് വീഡിയോ

കഴിഞ്ഞ മാസം പ്രളയക്കെടുതി വിലയിരുത്താനെത്തിയ ഏഴംഗ കേന്ദ്ര സംഘം ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. 2101.9 കോടി രൂപയുടെ സഹായം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ഡോ വി വേണു കേന്ദ്ര സംഘത്തിന് നിവേദനം നല്‍കി. യഥാര്‍ത്ഥത്തിലുണ്ടായ നാശനഷ്ടം ഇതിന്റെ പത്തിരട്ടിയാണെന്നും വ്യക്തമാക്കിയിരുന്നു.

പ്രളയം: കേരളത്തിന് മാത്രം സഹായമില്ല; എന്‍ഡിഎ ഭരിക്കുന്ന കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് 1814 കോടി
സര്‍ക്കാര്‍ ഫണ്ടില്ല; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; സ്ഥിരനിയമനവും ഉടനില്ല
logo
The Cue
www.thecue.in