പ്രക്ഷോഭവിജയം: ജെഎന്‍യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് കേന്ദ്രം, ഉറപ്പുകിട്ടിയെന്ന് അയ്ഷി ഘോഷ് 

പ്രക്ഷോഭവിജയം: ജെഎന്‍യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് കേന്ദ്രം, ഉറപ്പുകിട്ടിയെന്ന് അയ്ഷി ഘോഷ് 

Published on

ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. ഫീസ് വര്‍ധനവ് പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുകിട്ടിയതായി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് അറിയിച്ചു. എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു അറിയിപ്പ്. അയ്ഷി ഘോഷടക്കം നാലുപേരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രമാനവവിഭവ ശേഷി മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ്ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയ്ക്ക് വിശദീകരണം നല്‍കിയതായും വിസി പറഞ്ഞു. വിസിയെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ചര്‍ച്ച നടത്തണമെന്ന് വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദേശിച്ചിട്ടുണ്ട്. വി സി ജഗദീഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്‌

പ്രക്ഷോഭവിജയം: ജെഎന്‍യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് കേന്ദ്രം, ഉറപ്പുകിട്ടിയെന്ന് അയ്ഷി ഘോഷ് 
‘വിആര്‍ വണ്‍ വിആര്‍ ഫസ്റ്റ്’, ഭരണഘടനാ സംരക്ഷണത്തിന് മുന്നില്‍ തന്നെയെന്ന് പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളില്‍ കേരളസര്‍ക്കാര്‍ പരസ്യം 

അതേസമയം കാമ്പസിനകത്ത് അക്രമം നടത്തിയവരില്‍ 9 പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പുറത്തുനിന്നുള്ളവരും ആക്രമണത്തില്‍ പങ്കെടുത്തുവെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇടത് സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിപ്പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

logo
The Cue
www.thecue.in