പെരിയ ഇരട്ടക്കൊലയില്‍ സി.ബി.ഐ നീക്കം, ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊലയില്‍ സി.ബി.ഐ നീക്കം, ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റില്‍
Published on

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടി പ്രവര്‍ത്തകരെ സിബിഐ അറസ്റ്റു ചെയ്തു. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസില്‍ വെച്ചുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് 2020 ആഗസ്റ്റില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സിബിഐ അന്വേഷണം വേണ്ടെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ടത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി

Related Stories

No stories found.
logo
The Cue
www.thecue.in