'കേരളം ഭീകരരുടെ സുരക്ഷിത താവളം, സ്ത്രീകളെ ഉപയോഗിച്ച് പ്രവര്‍ത്തനം'; ആര്‍.എസ്.എസ് വാരികയില്‍ കത്തോലിക്ക സഭയുടെ ലേഖനം

'കേരളം ഭീകരരുടെ സുരക്ഷിത താവളം, സ്ത്രീകളെ ഉപയോഗിച്ച് പ്രവര്‍ത്തനം'; ആര്‍.എസ്.എസ് വാരികയില്‍ കത്തോലിക്ക സഭയുടെ ലേഖനം

Published on

കേരളം ഭീകരരുടെ സുരക്ഷിത താവളമാണെന്ന ആരോപണവുമായി കത്തോലിക്ക സഭയുടെ ലേഖനം. ഭാരത കത്തോലിക്ക മെത്രാന്‍ സഭ അല്‍മേയ കമ്മിറ്റി സെക്രട്ടറി വി.സി.സെബാസ്റ്റിയന്‍ ആര്‍.എസ്.എസ് മുഖവാരികയായ കേസരിയിലാണ് ലേഖനം എഴുതിയിരിക്കുന്നത്.

കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘങ്ങളും, ലഹരി മാഫിയ സംഘങ്ങളും ഭീകര പ്രസ്ഥാനങ്ങളുടെ കണ്ണികളാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടിവിഴുങ്ങിയവര്‍ അധികാരം കൈപ്പിടിയില്‍ ഒതുക്കി തീവ്രവാദത്തിന് ആക്കം കൂട്ടുകയാണ്. രണ്ട് പതിറ്റാണ്ടായി ഭീകരവാദ പ്രവര്‍ത്തനത്തിന് കേരളത്തിലേക്ക് എത്തിയ സമ്പത്തിനെ കുറിച്ച് അന്വേഷണം വേണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

'മലയാളി മനസിലെ സ്ത്രീ സങ്കല്‍പ്പങ്ങളൊക്കെ കടപുഴകി വീണു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശാ പാര്‍ട്ടികളിലെയും റേവ് പാര്‍ട്ടികളിലെയും പെണ്‍സാന്നിധ്യം നാടിന്റെ മുഖം വികൃതമാക്കി. സ്വര്‍ണക്കടത്തിന് പിന്നാലെ രാജ്യാന്തര ബന്ധങ്ങളേയും മാഫിയ ബന്ധങ്ങളേയും കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ അറിയുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികളുണ്ടെന്നറിയുമ്പോഴാണ് ഞെട്ടുന്നത്.'

'ആഫ്രിക്കന്‍ ഖനികളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമില്ലാതെ എത്തുന്ന അസംസ്‌കൃത സ്വര്‍ണം സംസ്‌കരിച്ച് ഇന്ത്യയിലേക്ക് കടത്തുന്നു. ഈ രാജ്യാന്തര കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. കള്ളക്കടത്തിലൂടെ ലഭ്യമാകുന്ന ലാഭവിഹിതം ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും, മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിക്കുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

logo
The Cue
www.thecue.in