ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്
Published on

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ അഡ്മിനിസ്‌ട്രേഷനായി വിരമിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി ബാബുരാജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായ എ.പി.പി നൗഷാദിനെതിരെയാണ് കേസ്. പട്ടിക വിഭാഗത്തില്‍പ്പെടുന്ന ബാബുരാജിനെ 'നീ ചെറുമന് അധികാരപ്പണി കിട്ടിയ കളിയല്ലേ കാണിച്ചത്' എന്ന് ചോദിച്ചു അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി.

നവംബര്‍ 13 ശനിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. ശനിയാഴ്ച ഒരു ഗൃഹപ്രവേശ ചടങ്ങിന് പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജാതി അധിക്ഷേപം നേരിടേണ്ടി വന്നതെന്ന് ബാബുരാജ് പറഞ്ഞു.

എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നല്ലളം പൊലീസാണ് കേസെടുത്തത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സിദ്ദീഖിനാണ് അന്വേഷ ചുമതല. 3/(1) (ആര്‍), 3/(1) (എസ്), ഐപിസി 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in