"ജാതി അധിക്ഷേപവും വധഭീഷണിയും" ; ഉണ്ണി വ്ലോ​ഗ്സ് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതി

"ജാതി അധിക്ഷേപവും വധഭീഷണിയും" ; ഉണ്ണി വ്ലോ​ഗ്സ് നൽകിയ പരാതിയിൽ  അന്വേഷണത്തിന് ഉത്തരവിട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതി
Published on

യൂട്യൂബറും പോഡ്കാസ്റ്ററുമായ ഉണ്ണി വ്ലോ​ഗ്സ് സംവിധായകൻ അനീഷ് അൻവറിനെതിരെ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതി. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ണി അനീഷ് അൻവറിനെതിരെ പരാതി നൽകിയിരുന്നെങ്കിലും ജനുവരി 22 നാണ് പരാതി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മനസിലാകുന്നത്. പിന്നീട് മജിസ്‌ട്രേറ്റിന് പരാതി നൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്.

ഹർജിയുടെ കോപ്പി
ഹർജിയുടെ കോപ്പി

ജനുവരി അഞ്ചിന് റിലീസ് ചെയ്ത രാസ്ത എന്ന സിനിമയുടെ വീഡീയോ റിവ്യൂ തന്റെ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തതിന് പിന്നാലെ സംവിധായകൻ ഫോണിൽ വിളിച്ച് അസഭ്യപ്രയോ​ഗം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഉണ്ണി പൊലീസിന് പരാതി നൽകിയത്. ഉണ്ണിയുടെ വീഡിയോയിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ വീഡിയോ പ്രതികരണം ഉടൻ പോസ്റ്റ് ചെയ്യുമെന്നും അനീഷ് അൻവർ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരുന്നു.ഉണ്ണി വ്ലോഗിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായി.

Related Stories

No stories found.
logo
The Cue
www.thecue.in