കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ആര്‍ കെ പുരം പൊലീസ് കേസെടുത്തിരിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍, ഡല്‍ഹി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം., എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മതസ്പര്‍ദ്ധ വളര്‍ത്തി, കലാപത്തിന് പ്രേരിപ്പിച്ചു, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ബിജെപി നേതാവ് പുരുഷോത്തമന്‍ പലയാണ് പരാതിക്കാരന്‍.
ബിജെപി വക്താവ് നവീന്‍ കുമാറിന്റെ പരാതിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ദുവെയുടെ 'വിനോദ് ദുവെ ഷോ' എന്ന പരിപാടിക്കെതിരെയായിരുന്നു പരാതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ദി വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെയും കേസെടുത്തു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് സ്ഥാനചലനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ദാവല്‍ പട്ടേലിനെ രാജ്യദ്രോഹകുറ്റം ചുമത്തി 72 മണിക്കൂര്‍ തടവിലിട്ടിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ മഹേന്ദര്‍ സിങ് മണ്‍റാലിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്റെ പേരില്‍ പ്രചരിച്ച ശബ്ദസന്ദേശം വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുചെയ്തതിന്റെ പേരിലായിരുന്നു ഇത്.