ഫിറോസ് കുന്നംപറമ്പിലിനും സാജന്‍ കേച്ചേരിക്കുമെതിരായ പരാതിയില്‍ എല്ലാ വശവും അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ. കണ്ണൂര്‍ സ്വദേശി വര്‍ഷം നല്‍കിയ പരാതിയിലാണ് അന്വേഷണം. അമ്മയുടെ കരള്‍മാറ്റ ചികില്‍സയ്ക്ക് വേണ്ടി സമാഹരിച്ച സാമ്പത്തി സഹായത്തില്‍ പങ്ക് ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ഐജി വിജയ് സാഖറേയുടെ പ്രതികരണം
നോണ്‍ ബാങ്കിംഗ് ചാനല്‍ വഴിയുള്ള പണമാണ് ഹവാല. ഇവിടെ മുഴുവന്‍ പണവും ബാങ്ക് വഴിയാണ് പണം വന്നിരിക്കുന്നത്. ആരാണ് അയച്ചതെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടല്ലോ. അത് നോക്കാം വര്‍ഷയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്ര പണം വന്നു, ആരാണ് അയച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട. എല്ലാ തലത്തിലും അന്വേഷണമുണ്ടാകും. ഇരുവരുടെയും ഇതുവരെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാകും.
വര്‍ഷയുടെ അമ്മയുടെ ചികിത്സക്കായി അവരുടെ അക്കൗണ്ടില്‍ വന്ന പണം ഹവാലയാങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്യണമെന്നാണ് ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം. ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. 2020 ജൂണ്‍ 24നാണ് അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ഥിച്ച് തളിപ്പറമ്പ് സ്വദേശിനി വര്‍ഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തിയത്. 1.35 കോടിയോളം സഹായമായി ലഭിച്ചു. തുടര്‍ന്ന് ഇതില്‍ നിന്ന് ഒരു ഭാഗം തങ്ങള്‍ ആവശ്യപ്പെടുന്നവരുടെ ചികിത്സയ്ക്ക് നല്‍കണമെന്ന് തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി രംഗത്തെത്തി. സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും തുടര്‍ന്നുണ്ടായി. വര്‍ഷയെ ഫിറോസ് കുന്നംപറമ്പില്‍ ഫോണിലൂടെ അപമാനിക്കുന്ന വോയ്‌സ് ക്ലിപ്പുകളും പുറത്തുവന്നിരുന്നു. സാജന്‍ കേച്ചേരിയെ ന്യായീകരിച്ചായിരുന്നു ഫിറോസിന്റെ ഫോണ്‍ സംഭാഷണം.
👉വർഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും സർക്കാർ കണ്ടു കെട്ടുകയും ചെയ്യണം👉ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കിൽ ആ പണം എത്രയും പെട്ടന്ന് സർക്കാർ തിരിച്ച് പിടിക്കണം👉ഹവാല ക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വർഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട് അവരെയും പ്രതിചേർത്ത് കേസ് എടുക്കണം
ഫിറോസ് കുന്നംപറമ്പില്‍