'അര്‍ണാബ് പറഞ്ഞത് ശരിയാണ്, കാരവന് ഇന്ത്യന്‍ മാധ്യമകച്ചവടം മനസിലാകില്ല'; മറുപടിയുമായി വിനോദ് കെ ജോസ്

'അര്‍ണാബ് പറഞ്ഞത് ശരിയാണ്, കാരവന് ഇന്ത്യന്‍ മാധ്യമകച്ചവടം മനസിലാകില്ല'; മറുപടിയുമായി വിനോദ് കെ ജോസ്
Published on

അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസും തമ്മിലുള്ള പുറത്തുവന്ന വാട്‌സ്ആപ്പ് സംഭാഷണത്തില്‍ കാരവന്‍ മാഗസിനെ കുറിച്ചുള്ള പരാമര്‍ശത്തിന് മറുപടിയുമായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ.ജോസ്. അര്‍ണാബ് പറഞ്ഞത് ശരിയാണെന്നും, കാരവന് ഇന്ത്യന്‍ മാധ്യമകച്ചവടത്തെ കുറിച്ച് മനസിലാകില്ലെന്നും വിനോദ് കെ.ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാരവന്‍ റിപ്പബ്ലിക് ടി.വിയെ കുറിച്ച് വിശദമായി സ്റ്റോറി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പാര്‍ഥോ ദാസ് ഇതിനേ കുറിച്ച് അര്‍ണാബിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. ഈ വര്‍ഗത്തിന് മാധ്യമകച്ചവടത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു അര്‍ണാബ് പറഞ്ഞത്.

'അര്‍ണാബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്. കാരവന് ഇന്ത്യന്‍ മാധ്യമ കച്ചവടം മനസിലാകില്ല, അതിനാല്‍ സാധാരണ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ഒരു മാധ്യമ ബിസിനസ്സ് നിര്‍മ്മിക്കാനും ഉത്തരവാദിത്തമുള്ളവരായിരിക്കാനും കാരവനെ സബ്സ്‌ക്രൈബ് ചെയ്ത് സഹായിക്കൂ', വിനോദ് കെജോസ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 ജൂലൈയില്‍ ആരംഭിച്ച് അതേവര്‍ഷം ഒക്ടോബര്‍ വരെ അര്‍ണാബും ബാര്‍ക് മുന്‍ സി.ഇ.ഒയും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസുമായും മറ്റ് ഭരണകക്ഷി അംഗങ്ങളുമായും അര്‍ണാബിനുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി സംഭാഷണങ്ങള്‍ 500 പേജുള്ള ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 'എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്', എന്നാണ് ഒരു സംഭാഷത്തിനിടെ അര്‍ണാബ് ബാര്‍ക് മുന്‍ സി.ഇ.ഒയോട് പറയുന്നത്. എല്ലാ രാഷ്ട്രീയ നീക്കങ്ങളും, മന്ത്രിമാരും അര്‍ണാബിനെതിരെ തിരിഞ്ഞുവെന്ന പാര്‍ഥോ ദാസിന്റെ മെസേജിനായിരുന്നു അര്‍ണാബിന്റെ മറുപടി.

'അര്‍ണാബ് പറഞ്ഞത് ശരിയാണ്, കാരവന് ഇന്ത്യന്‍ മാധ്യമകച്ചവടം മനസിലാകില്ല'; മറുപടിയുമായി വിനോദ് കെ ജോസ്
'എല്ലാ മന്ത്രിമാരും നമുക്കൊപ്പമാണ്'; അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒയും തമ്മിലുള്ള ചാറ്റ് പുറത്ത്, വിവാദം

Caravan Exicutive Editor Vinod K jose's Response On Arnab's Whatsapp Chat

Related Stories

No stories found.
logo
The Cue
www.thecue.in