'കേന്ദ്രം നിയമം ലംഘിച്ചു', നഷ്ടപരിഹാര ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന് സിഎജി

'കേന്ദ്രം നിയമം ലംഘിച്ചു', നഷ്ടപരിഹാര ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന് സിഎജി
Published on

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ആക്ട് ലംഘിച്ചതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ജിഎസ്ടി കോംപന്‍സേഷന്‍ സെസ് വകയിലുള്ള 47272 കോടി രൂപ നിലനിര്‍ത്തി 2017-18ലും 2018-19ലും പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ധനക്കമ്മി കുറയുന്നതിനും, റെവന്യൂ റെസീപ്റ്റുകളുടെ ഓവര്‍ സ്‌റ്റേറ്റ്‌മെന്റിനും കാരണമായെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.

കണ്‍സോളിഡേറ്റ് ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വരുമാന നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിര്‍ അറിയിച്ചതിന് പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വരുമാന നഷ്ടം നികത്താന്‍ വായ്പയെടുക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്റ്റേറ്റ്മെന്റ് 8, 9, 13 എന്നിവയിലെ സെസ് കളക്ഷനും അത് ജി എസ് ടി കോംപന്‍സേഷന്‍ സെസ് ഫണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതും സംബന്ധിച്ച വിവരങ്ങളുടെ ഓഡിറ്റ് പരിശോധനയിലാണ് നഷ്ടപരിഹാരത്തിനുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തിയത്. ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സിന്റെ അക്കൗണ്ടിങ് നടപടിക്രമങ്ങളിലും ലംഘനമുണ്ടായതായി സിഎജി പറയുന്നു. ജിഎസ് ടി നഷ്ടപരിഹാരത്തെ ധനസഹായം (ഗ്രാന്റ്) ആയാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങളുടെ അവകാശമാണ്, ഗ്രാന്റല്ല. ഇക്കാര്യങ്ങള്‍ തിരുത്താന്‍ ധന മന്ത്രാലയം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in