സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്. വി.ഡി. സതീശന്‍ എം.എല്‍.എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയുടെ അംഗീകാരമില്ലാതെ പുറത്തുവിട്ടെന്നാണ് ആരോപണം.
സി.എ.ജി റിപ്പോര്‍ട്ട് അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും അംഗീകരിച്ചതിന് ശേഷം നിയമസഭയില്‍ വെക്കേണ്ടതുമാണ്. ഇതിന് മുമ്പ് പുറത്തായി. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ട ധനമന്ത്രി ഗുരുതര ചട്ടലംഘനം കാണിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.
ധനമന്ത്രി തോമസ് ഐസക് സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് നിയമസഭയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.