‘തുക വക മാറ്റി, കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേട്’; ലോക്‌നാഥ് ബെഹ്‌റക്കെതിരെ സിഎജി റിപ്പോര്‍ട്ട് 

‘തുക വക മാറ്റി, കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേട്’; ലോക്‌നാഥ് ബെഹ്‌റക്കെതിരെ സിഎജി റിപ്പോര്‍ട്ട് 

Published on

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സിഎജി റിപ്പോര്‍ട്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും, കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതിനായി വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം രൂപ നല്‍കി. 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാനുള്ള തുകയില്‍ 2.81 കോടി രൂപ വകമാറ്റി, എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാനാണ് തുക വകമാറ്റിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന വിമര്‍ശനവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. പോക്‌സോ കേസുകളടക്കം 9285 കേസുകള്‍ തീര്‍പ്പായിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു.

‘തുക വക മാറ്റി, കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേട്’; ലോക്‌നാഥ് ബെഹ്‌റക്കെതിരെ സിഎജി റിപ്പോര്‍ട്ട് 
ഡ്രൈവിങ് ടെസ്റ്റില്ലാതെ ലൈസന്‍സ് പുതുക്കാം; ഇളവുമായി സര്‍ക്കാര്‍ 

പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ല. വെടിക്കോപ്പുകളിലും വന്‍ കുറവ് കണ്ടെത്തി. എല്ലാ പൊലീസ് സ്‌റ്റേഷനിലെയും ആയുധ ശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്. 12061 വെടിയുണ്ടകളുടെ കുറവാണുണ്ടായത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.

സിഎജി റിപ്പോര്‍ട്ടില്‍ റവന്യു വകുപ്പിനെതിരെയും വിമര്‍ശനമുണ്ട്. മിച്ച ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമര്‍ശനം.

logo
The Cue
www.thecue.in