‘തുറന്ന വേദിയിലേക്കില്ല’; പൊതുപരിപാടി റദ്ദാക്കി ഗവര്‍ണര്‍
പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതുപരിപാടി റദ്ദാക്കി. കോഴിക്കോട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്നാണ് പിന്മാറിയത്. തുറസ്സായ വേദിയിലെ പരിപാടിക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധമുണ്ടായേക്കുമെന്നതിനാലാണ് പിന്‍മാറ്റമെന്നാണ് സൂചന.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റമെന്ന് രവി ഡിസി പ്രതികരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പൊലീസ് ഗവര്‍ണറുടെ ഓഫീസിനെ അറിയിച്ചിരുന്നു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ മയപ്പെടുത്തിയെങ്കിലും രാഷ്ട്രീയമായ പോരാട്ടം തുടരുമെന്ന സൂചന നല്‍കി കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതി. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്ക് വേണ്ടി അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണ് ഗവര്‍ണര്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. ഇത് ആരിഫ് മുഹമ്മദ് ഖാന്‍ മറക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിക്കുന്നു.