അന്ന് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായി ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി, എബിവിപി വിവാദത്തില്‍ സി ആര്‍ നീലകണ്ഠന്‍

അന്ന് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായി ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി, എബിവിപി വിവാദത്തില്‍ സി ആര്‍ നീലകണ്ഠന്‍
Published on
Summary

അക്കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി

കോണ്‍ഗ്രസ്-സിപിഐഎം നേതാക്കളുടെ ആര്‍എസ്എസ് ബന്ധം മുന്‍നിര്‍ത്തിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിക്കുന്നില്ല. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എബിവിപി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആയിരുന്നുവെന്ന അനില്‍ അക്കര എംഎല്‍എയുടെ 2017ലെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചാണ് കോണ്‍ഗ്രസ് സൈബര്‍ അണികളുടെ വാദം. ഇക്കാര്യം വാസ്തവവിരുദ്ധമാണെന്ന് അന്ന് മന്ത്രി രവീന്ദ്രനാഥ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അനില്‍ അക്കര മുമ്പ് നടത്തിയ വാദം ആവര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആംആ്ദ്മിയുടെ മുന്‍ സംസ്ഥാന കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠന്‍. സി രവീന്ദ്രനാഥ് എബിവിപിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണമാണ് സി ആറിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. അക്കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രിയെന്നും സി ആര്‍.

അന്ന് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായി ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി, എബിവിപി വിവാദത്തില്‍ സി ആര്‍ നീലകണ്ഠന്‍
സിനിമയിലോ സീരീസിലോ 'ഇന്ത്യന്‍ സൈന്യം' വന്നാല്‍ മുന്‍കൂര്‍ അനുമതി വേണം, സേനയെ വിമര്‍ശിച്ചാല്‍ പിടിവീഴും

സി ആര്‍ നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ്

'1978 സാംസ്‌ക്കാരിക നഗരിയിലെ ഒരു ക്രൈസ്തവ മാനേജ്മെന്റ് വിദ്യാലയത്തില്‍ വാശിയേറിയ തെരഞ്ഞെടുപ്പ്. എസ്.എഫ്.ഐ കലാലയങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ തുടങ്ങിയ കാലം. എസ്.എഫ്.ഐ കരുത്തരുടെ ഒരു പാനല്‍ വച്ചു. ചെയര്‍മാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. എന്നാല്‍ അതേ ക്ലാസില്‍ അതേ പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥിയും നോമിനേഷന്‍ കൊടുക്കുന്നു. എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി. ചില ഇടപെടലുകള്‍ മൂലം ഇദ്ദേഹം ജയിക്കില്ലെന്നും മറ്റും കണ്ട് പിന്‍വാങ്ങുന്നു. അന്ന് എല്ലാ സീറ്റും പിടിച്ച് എസ്.എഫ്.ഐ ചരിത്രം സൃഷ്ടിച്ചു. ഒരേ പേരും വ്യത്യസ്ത ഇനിഷ്യലും ഉള്ള ഈ രണ്ടു പേരില്‍ ഒരാള്‍ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അക്കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി. ബാക്കി വായനക്കാര്‍ക്കു വിടുന്നു.'

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017 ഒക്ടോബര്‍ 27ന് മന്ത്രി പ്രതികരിച്ചത്

'ശ്രീ. അനില്‍ അക്കര എം.എല്‍.എ ഫേസ്ബുക്ക് കുറിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന എന്നെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടിട്ടില്ല. എന്നിട്ടും, യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ച് വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.' എന്നായിരുന്നു മന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പ്.

അനില്‍ അക്കരയുടെ ആരോപണം

സത്യത്തില്‍ കോടിയേരിതാങ്കള്‍ക്ക് രമേശ് ചെന്നിത്തലയോട് കുശുമ്പാണോ?താങ്കളുടെ കുടുംബവുംരമേശ് ചെന്നിത്തലയുടെകുടുംബവും ഒരുതാരതമ്യപഠനം നടത്തിയാല്‍ അതെളുപ്പത്തില്‍ ആര്‍ക്കുംമനസ്സിലാകും.താങ്കളുടെ പാര്‍ട്ടിയുടെ പൂര്‍വ്വകാല സമ്പര്‍ക്കവും ആര്‍.എസ്.എസ് ബന്ധവുംമൊക്കെ നിരവധി തവണ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്.താങ്കള്‍ എസ്.എഫ്.ഐയുടെസംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേപട്ടാമ്പി കോളേജില്‍ എസ്.എഫ്.ഐ നേതാവ് സൈതാലികുത്തേറ്റ് മരിക്കുന്നത്.ആക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്നആര്‍.എസ്.എസു കാരനെ താങ്കളും ചേര്‍ന്നല്ലേ കുന്നംകുളത്ത് നിന്ന് എം.എല്‍.എയാക്കിയത്?ഇപ്പോള്‍ പിണറായിമന്ത്രിസഭയിലുള്ളരവീന്ദ്രന്‍ മാഷ് ആര്‍.എസ്.എസ് ആയിരുന്നതുംതൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കെതിരെആര്‍.എസ്.എസ് പറഞ്ഞത്തിന്റെ അടിസ്ഥാനത്തില്‍ നോമിനേഷന്‍ കൊടുത്തതും താങ്കള്‍ക്കും അറിയാവുന്നതല്ലേ?ആവശ്യത്തിലേറെആര്‍.എസ്.എസുകാര്‍ പാര്‍ട്ടിയിലുംമന്ത്രിസഭയിലുമുള്ളപ്പോഴാണ്ഒരു ഉളുപ്പുമില്ലാതെഈ പുണ്യദിനത്തില്‍താങ്കളുടെ ഒരു വൃത്തികെട്ടഏര്‍പ്പാര്‍ട്.നാണമില്ലേ താങ്കള്‍ക്ക്.മലത്തേക്കാള്‍വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ്ഇയാള്‍ നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.അല്ല ഒരു സംശയംഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയില്‍പേരക്കുട്ടികള്‍ പങ്കെടുക്കുന്നത് കാണാന്‍ താങ്കള്‍ കണ്ണൂരാണോ അതോ ബീഹാറിലാണോ?

Related Stories

No stories found.
logo
The Cue
www.thecue.in