നീരജിന് രണ്ടു കോടി, ബാക്കിയുള്ളവര്‍ക്ക് ഒരു കോടി; ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ്

നീരജിന് രണ്ടു കോടി, ബാക്കിയുള്ളവര്‍ക്ക് ഒരു കോടി; ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ്
Published on

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്. ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപയാണ് നല്‍കുക.

മറ്റ് താരങ്ങള്‍ക്ക് ഒരു കോടി വീതവും നല്‍കും. ഒളിമ്പിക്‌സില്‍ വ്യക്തിഗത മെഡലുകള്‍ നേടിയ മീരാഭായ് ചാനു, രവികുമാര്‍, ദഹിയ, ലവ്‌ലീന, പിവി സിന്ധു, ബജ്‌റംഗ് പുനിയ എന്നിവര്‍ക്കാണ് ഒരു കോടി രൂപ ലഭിക്കുക.

എല്ലാ കായിക ഇനങ്ങളിലെയും താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്ന് ബൈജൂസ് ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. രാഷ്ട്ര നിര്‍മ്മിതിയില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുണ്ട്.

ഒളിമ്പിക്‌സ് താരങ്ങളെ നാലുവര്‍ഷം കൂടുമ്പോള്‍ ആദരിക്കുന്നതിന് പകരം എല്ലാ ദിവസവും ഒളിമ്പിക്‌സ് നേട്ടത്തില്‍ ആഘോഷിക്കുന്ന തരത്തിലുള്ള അഭിമാന നേട്ടമാണ് താരങ്ങള്‍ നേടിയതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര.

Related Stories

No stories found.
logo
The Cue
www.thecue.in