ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി; മൊബൈല്‍ നിരക്ക് ഉയരുന്നത് 42 ശതമാനം വരെ; മറ്റന്നാള്‍ മുതല്‍ പുതിയ ചാര്‍ജ്
സര്‍വീസ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍. വോഡഫോണ്‍-ഐഡിയ താരിഫ് കൂട്ടാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്കുകള്‍ 42 ശതമാനം വരെ ഉയര്‍ത്തുകയാണെന്നറിയിച്ച് ഭാരതി എയര്‍ടെല്‍ കമ്പനി രംഗത്തെത്തി.
മൊബൈല്‍ വരിക്കാര്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
എയര്‍ടെല്‍
അമണ്‍ലിമിറ്റഡ് വിഭാഗത്തില്‍ പെട്ട പ്രീ പെയ്ഡ് പ്ലാനുകള്‍ക്കാണ് 42 ശതമാനം അധികം പണം നല്‍കേണ്ടി വരുക.
രണ്ട്, 28, 84, 365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകളാണ് വോഡഫോണ്‍ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്ക് ഏകദേശം 42 ശതമാനമായി തന്നെയാണ് ഉയര്‍ത്തിരിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം