മുകേഷ് അംബാനി
മുകേഷ് അംബാനി

ഇ കൊമേഴ്‌സ് വിപണി പിടിച്ചെടുക്കാന്‍ മുകേഷ് അംബാനി; ലക്ഷ്യമിടുന്നത്‌ 24 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനി

Published on

ഇന്ത്യന്‍ ഇ കൊമേഴ്സ് വിപണി പിടിച്ചടക്കാനുള്ള നീക്കങ്ങളുമായി മുകേഷ് അംബാനി. 24 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയായി ഉയര്‍ത്തി രാജ്യത്തെ ഇന്റര്‍നെറ്റ് ഷോപ്പിങ് മേഖലയില്‍ സ്വന്തം ഇടം കണ്ടെത്തുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിലാണ് പണം നിക്ഷേപിക്കുക. ടെലികോം മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ റിലയന്‍സ് ജിയോ 2020 മാര്‍ച്ചോടെ ലാഭത്തിലേക്ക് എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 65,000 കോടി ഡോളര്‍ മൂലധനമുള്ള കമ്പനിക്ക് അടുത്ത മാര്‍ച്ചോടെ കടങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഭക്ഷണം മുതല്‍ ഫാഷന്‍ വരെയുള്ള എല്ലാം വില്‍പന നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉല്‍പാദിപ്പിച്ച് ഫ്ളിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും വില്‍പന നടത്തുന്ന ഉത്പന്നങ്ങള്‍ പിന്‍വലിച്ചു തുടങ്ങി. അംബാനി ഇന്ത്യക്കായി ഇ-കൊമേഴ്സ് ഭീമനെ സൃഷ്ടിക്കാനൊരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റര്‍നെറ്റ് ഷോപ്പിങ് മേഖലയില്‍ ആധിപത്യം സ്ഥാപിച്ച് കമ്പനിയെ ഒരു വന്‍ ഹബ്ബായി മാറ്റിയെടുക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.

മുകേഷ് അംബാനി
ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര

റിലയന്‍സിന്റെ ഷോപ്പിങ് സൈറ്റ് എത്തുന്നതോടെ ആമസോണ്‍, വാള്‍മാര്‍ട്ട് തുടങ്ങിയ വമ്പന്മാര്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്നാമ് കണക്കുകൂട്ടലുകള്‍. ചില്ലറ വില്‍പന ഉള്‍പ്പടെയുള്ള പുതിയ ബിസിനസുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റിലയന്‍സിന്റെ വരുമാനത്തിന്റെ പകുതി സംഭാവന ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഓഗസ്റ്റില്‍ ഓഹരി ഉടമകളോട് അംബാനി പറഞ്ഞിരുന്നു. നിലവില്‍ ഇത് 32 ശതമാനമാണ്.

ഓണ്‍ലൈന്‍ ടു ഓഫ്ലൈന്‍ സേവനമാണ് റിലയന്‍സ് അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. നിലവില്‍ റിലയന്‍സിന് ഫാഷന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുവാനായി അജിയോ.കോം എന്ന വെബ്സൈറ്റുണ്ട്. ഇന്ത്യയില്‍ എഫ്ഡിഐ നിയമങ്ങള്‍ പുതുക്കിയത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് റിലയന്‍സിന്റെ കണക്കുകൂട്ടല്‍.

മുകേഷ് അംബാനി
വാളയാര്‍ കേസ്: പ്രതികള്‍ക്കായി കേസ് വാദിച്ച സിഡബ്ലിയുസി ചെയര്‍മാനെ നീക്കി

നിലവിലെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളൊക്കെയും വില്‍പ്പനക്കാരുടേയും വാങ്ങുന്നയാളുടേയും ഇടനിലക്കാര്‍ മാത്രമാണ്. ഇവര്‍ക്ക് ഉല്‍പന്നങ്ങള്‍ സ്വന്തമായി വില്‍ക്കുന്നതിനും വാങ്ങുന്നതിനും സൂക്ഷിച്ചു വെക്കുന്നതിനും പരിമിതികളുണ്ട്. എഫ്ഡിഐ ഇല്ലാത്ത ഇന്ത്യന്‍ കമ്പനിയാകാനാണ് റിലയന്‍സിന്റെ ഒരുക്കം. ഇങ്ങനെയുള്ള കമ്പനികള്‍ക്ക് വില സ്വയം തീരുമാനിക്കാം. നല്ല ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ പിടിച്ചെടുത്ത 'ജിയോ സ്ട്രാറ്റജി' തന്നെയാകും പുതിയ ഈ കോമേഴ്സ് സ്ഥാപനത്തിലും റിലയന്‍സ് പിന്തുടരുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുകേഷ് അംബാനി
സംഘര്‍ഷാവസ്ഥ; കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി; മീഡിയാ വണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം
logo
The Cue
www.thecue.in