കേന്ദ്രസര്‍ക്കാറിന്റെ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ജീവനക്കാരുടെ എണ്ണം പകുതിയോളം കുറഞ്ഞതിനാല്‍ ബിഎസ്എന്‍എല്‍ കെട്ടിടങ്ങളും ക്വാര്‍ട്ടേര്‍സുകളും വാടകയ്ക്ക് നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സുകളും ഓഫീസുകളിലും എക്‌സ്‌ചേഞ്ചുകളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലവും ഇനി പുറത്തുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുമെന്ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവനക്കാരുടെ എണ്ണം കൂടുതലായതാണ് ബിഎസ്എന്‍എലിലേക്ക് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലെത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ജീവനക്കാരെ ഇതിനായി നിര്‍ബന്ധിക്കുന്നതായും ചില യൂണിയനുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം 20000 ജീവനക്കാരായിരുന്നു അപേക്ഷ നല്‍കിയത്.
4600 ജീവനക്കാരാണ് സംസ്ഥാനത്ത് മാത്രം സ്വയംവിരമിക്കല്‍ തെരഞ്ഞെടുത്തത്. രാജ്യത്ത് 78,569 പേരും. 150ഓളം സ്റ്റാഫ് ക്വാര്‍ട്ടേര്‍സുകള്‍ ഒഴിഞ്ഞിട്ടുണ്ട്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സുകള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ വാടക മുന്‍കൂര്‍നല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, ബിഎസ്എന്‍എലില്‍നിന്നു വിരമിച്ചവര്‍, ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച പരസ്യം നല്‍കിയിട്ടുണ്ട്.. സര്‍ക്കാര്‍ ഓഫീസ്, സര്‍ക്കാര്‍സഹായമുള്ള സ്ഥാപനങ്ങള്‍, സഹകരണമേഖലയൊഴികെയുള്ള ബാങ്കുകള്‍, പ്രധാന സ്വകാര്യകമ്പനികള്‍ എന്നിവയ്ക്കാണു പ്രാമുഖ്യം നല്‍കുന്നത്.
പത്ത് മാസമായി ശമ്പളമില്ല; നിലമ്പൂരില്‍ ബിഎസ്എഅതത് സ്ഥലത്തെ വാടകയെക്കാള്‍ കുറവാകും ഈടാക്കുക. തിരുവനന്തപുരം മണക്കാടുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം വിജിലന്‍സ് വകുപ്പ് വാടകയ്‌ക്കെടുത്തുവെന്നും കൊച്ചിയിലെ കെട്ടിടത്തിലെ ഒരുനില സ്വകാര്യബാങ്കിന് നല്‍കാന്‍ ധാരണയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള സര്‍ക്കിളിലെ ബിഎസ്എന്‍എല്‍ കെട്ടിടങ്ങള്‍ ഭൂരിഭാഗവും പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് നിലകൊള്ളുന്നത്. ഇവയില്‍ നൂറിലേറെ കെട്ടിടങ്ങളും ഫ്‌ലോറുകളും വാടകയ്ക്ക് നല്‍കും. നൂതന സാങ്കേതികവിദ്യയായ എന്‍ജിഎന്‍ എക്സ്ചേഞ്ച് നടപ്പാക്കിയതോടെ ഓഫീസുകളിലും എക്‌സ്ചേഞ്ചുകളിലും ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ സ്ഥലസൗകര്യം പൊതുജനക്ഷേമത്തിനും രാഷ്ട്രപുനര്‍നിര്‍മാണത്തിനും വിനിയോഗിക്കുന്നുവെന്നാണു ബിഎസ്എന്‍എല്‍ അറിയിക്കുന്നത്. എന്നാല്‍ സ്ഥാപനം നേരിടുന്ന സാമ്പത്തിക ബാധ്യതകളാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം