'ഇതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം?' റിപ്പബ്ലിക് ടിവിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

'ഇതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം?' റിപ്പബ്ലിക് ടിവിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
www.exchange4media.com
Published on

റിപ്പബ്ലിക് ടിവിക്കെതിരെ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. റിയ ചക്രബര്‍ത്തിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി നടത്തിയ ഹാഷ് ടാഗ് കാമ്പെയിനെയും കോടതി വിമര്‍ശിച്ചതായി ഹഫിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇത് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ? ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പൊതുജനങ്ങളോട് ചോദിക്കുന്നതാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം?' റിപ്പബ്ലിക് ടിവിക്ക് വേണ്ടി ഹാജരായ അഭിഭാഷക മാളവിക ത്രിവേദിയോട് കോടതി ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നരഹത്യയാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച ഒരു കേസ് അന്വേഷണത്തിലിരിക്കുമ്പോള്‍, അത് കൊലപാതകമാണെന്ന് പറയലാണോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമെന്ന് ചോദിച്ച കോടതി, സിആര്‍പിസി അനുസരിച്ച് ഒരു കേസ് അന്വേഷിക്കാനുള്ള അധികാരം പൊലീസിനാണ് നല്‍കിയിരിക്കുന്നതെന്നും അഭിഭാഷകയോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in