ബോബ് മാര്‍ലി ജന്മദിനം പ്രതിഷേധങ്ങളുടെ ആഘോഷമാക്കാന്‍ ഫോര്‍ട് കൊച്ചി, ‘ആനന്ദ പോരാട്ടം’ കവിത ലങ്കേഷ് ഉദ്ഘാടനം ചെയ്യും

ബോബ് മാര്‍ലി ജന്മദിനം പ്രതിഷേധങ്ങളുടെ ആഘോഷമാക്കാന്‍ ഫോര്‍ട് കൊച്ചി, ‘ആനന്ദ പോരാട്ടം’ കവിത ലങ്കേഷ് ഉദ്ഘാടനം ചെയ്യും
Published on

റെഗ്ഗെ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ 75-ാം ജന്മദിനം പ്രതിഷേധങ്ങളുടെ ആഘോഷമാക്കാന്‍ ഫോര്‍ട് കൊച്ചി,. പീപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആനന്ദപോരാട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 5ന് വൈകീട്ട് 4 30ന് ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ സഹോദരിയും ചലച്ചിത്ര സംവിധായകയുമായ കവിത ലങ്കേഷ് നിര്‍വഹിക്കും. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് 'ഒരു സ്‌നേഹം ഒരു ലോകം' എന്ന സാഹോദര്യ സന്ദേശമുയര്‍ത്തിക്കൊണ്ട് ലിബര്‍ട്ടി, സോഷ്യലിസം, ഡെമോക്രസി അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ചെല്ലാനം ജനകീയ വേദി, ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ്, പൊരുതുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം എന്നിവരുടെ പ്രതിനിധില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

ബോബ് മാര്‍ലി ജന്മദിനം പ്രതിഷേധങ്ങളുടെ ആഘോഷമാക്കാന്‍ ഫോര്‍ട് കൊച്ചി, ‘ആനന്ദ പോരാട്ടം’ കവിത ലങ്കേഷ് ഉദ്ഘാടനം ചെയ്യും
‘അച്ഛാ ഞാന്‍ ചരിത്രം പഠിച്ചുകൊണ്ടിരിക്കുകയല്ല, രചിക്കുകയാണ്’: CAA പ്രക്ഷോഭം ചിത്രങ്ങളിലൂടെ  

കേരളത്തിനകത്തും പുറത്തും നിന്നുള്ള 15 ലേറെ മ്യൂസിക് ബാന്റുകളുടെ പെര്‍ഫോര്‍മന്‍സ്, ഫാസിസ്റ്റ് വിരുദ്ധ കവിതകളുടെ പ്രതിരോധ സദസ്, വിവിധ ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍, 'നോ വുമണ്‍ നോ ക്രൈ' എന്ന വിഷയത്തില്‍ സുജഭാരതി മോഡറേറ്ററായി ഓപ്പണ്‍ ടോക്ക്, 'ഭരണഘടനയും ഞാനും' എന്ന ഏകാംഗ നാടകം തുടങ്ങിയ പ്രതിഷേധ പരിപാടികളുമുണ്ടാവും.

ഒരു പതിറ്റാണ്ടിലേറെയായി ബോബ് മാര്‍ലിയുടെ മാനവിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിഷേധങ്ങളുടെ വേദിയായി ഫോര്‍ട് കൊച്ചി നിലനില്‍ക്കുന്നുവെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആനന്ദ പോരാട്ടം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു. രണ്ട് ദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങളുടെ ആഘോഷങ്ങളില്‍ രാഷ്ട്രീയ, സാമൂഹ്യ, കലാ, സാഹിത്യ- ചലച്ചിത്ര പ്രവര്‍ത്തകരും വിദ്യാര്‍ഥികളും യുവജനങ്ങളും അമ്മമാരും മുതിര്‍ന്നവരും തുടങ്ങി വിവിധ മേഖലകളില്‍ നിന്നുളളവര്‍ പങ്കെടുക്കും. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഹെയര്‍ ഡൊണേഷന്‍ ക്യാംപും, ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ ക്യാമ്പും കൊച്ചിന്‍ സൗഹൃദവേദിയുടെയും തൃശൂര്‍ ഹെയര്‍ ബാങ്ക് മിറാക്കിളിന്റെയും, ധാത്രിയുടെയും നേതൃത്വത്തില്‍ സഹകരിച്ചു നടത്തും.

കവി അന്‍വര്‍ അലി, അനില്‍ പനച്ചൂരാന്‍, കുഴൂര്‍ വിത്സണ്‍ എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികള്‍, രശ്മി സതീഷും രമ്യ വത്സലയുമാണ് ഇവന്റ് ഡയറക്ടര്‍മാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in