‘ഗോലി മാരോ’വീണ്ടും; അമിത്ഷായുടെ റാലിയില്‍ കൊലവിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ 

‘ഗോലി മാരോ’വീണ്ടും; അമിത്ഷായുടെ റാലിയില്‍ കൊലവിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ 

Published on

കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്ത പശ്ചിമ ബംഗാളിലെ റാലിയില്‍ 'ഗോലിമാരോ' (വെടിവെയ്ക്കൂ) മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍. കൊല്‍ക്കത്ത നഗരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മമതാ ബാനര്‍ജിയെ ലക്ഷ്യമിട്ട്, സിഎഎ ഉയര്‍ത്തിക്കാട്ടിയായിരുന്നു അമിത്ഷായുടെ റാലി. റാലി വേദിയിലേക്കുള്ള യാത്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ചാണെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍ പലയിടത്തുനിന്നായി സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഗോലി മാരോ’വീണ്ടും; അമിത്ഷായുടെ റാലിയില്‍ കൊലവിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ 
കാണാതായി ഏഴു മാസം; പനമരം ആദിവാസി കോളനിയിലെ ഒന്നര വയസുകാരി ദേവിക ഇന്നും കാണാമറയത്ത്

ഡല്‍ഹി തെരഞ്ഞെടുപ്പ് കാലത്തും, ഡല്‍ഹി കലാപത്തിനിടെയും ഗോലി മാരോ എന്ന പ്രകോപനപരമായ മുദ്രാവാക്യം ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. നഗരത്തിലെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കൊല്‍ക്കത്ത പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

അതേസമയം രാജ്യത്തെ സമാധാനം കളയാനും വിഭജിക്കാനും ശ്രമിക്കുന്നവരില്‍ ഭയം നിറയ്ക്കാന്‍ എന്‍എസ്ജിക്ക് കഴിയണമെന്ന് റാലിയില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു. ഇത്തരക്കാരെ നേരിടേണ്ടതും തോല്‍പ്പിക്കേണ്ടതും എന്‍എസ്ജിയുടെ ഉത്തരവാദിത്തമാണെന്നും അമിത്ഷാ പറഞ്ഞു. റാലിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്.

logo
The Cue
www.thecue.in